voters

ന്യൂഡൽഹി: നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ ചുമതലക്കാരെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതല കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ്. ജോഷിക്കൊപ്പം സഹ ചുമതലക്കാരനായി കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണുമുണ്ടാകും. അസമിൽ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിനും തമിഴ്നാട്ടിൽ ജി. കിഷൻ റെഡ്ഡിക്കും പുതുച്ചേരിയുടെ അർജുൻ റാം മേദ്വാളിനുമാണ് ചുമതല. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ .പി. നദ്ദയാണ് ഇക്കാര്യം അറിയിച്ചത്.