
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകൾക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എം.പിയും മാദ്ധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചു.
മാദ്ധ്യമപ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഗ, പരേഷ് നാഥ്, അനന്ത് നാഥ്, മലയാളി മാദ്ധ്യമപ്രവർത്തകൻ വിനോദ് ജോസ് എന്നിവരും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള കേസുകൾ ബാലിശമാണെന്ന് ഇവർ കോടതിയെ അറിയിച്ചു. ഒരേ സംഭവത്തിൽ ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലാണ് തരൂരിനെതിരെ കേസ് എടുത്തിരിക്കുന്നത്.