rajyasabha

ന്യൂഡൽഹി: രാജ്യത്ത് പട്ടിക വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. പട്ടിക ജാതിക്കാർക്കെതിരായ കേസുകളിൽ 7.3 ശതമാനവും പട്ടികവർഗ വിഭാഗങ്ങൾക്കെതിരെള്ളവയിൽ 26.5 ശതമാനവും 2019ൽ വർദ്ധനവുണ്ടായി. നാഷണൽ ക്രൈം റെക്കാർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡിയാണ് രാജ്യസഭയെ രേഖാമൂലം അറിയിച്ചത്.മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയാണ് ചോദ്യമുന്നയിച്ചത്.