digvijay-singh

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനും രാജ്ദീപ് സർദ്ദേശായിയടക്കമുള്ള ആറ് പ്രമുഖ മാദ്ധ്യമപ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് രാജ്യസഭയിലുന്നയിച്ച് കോൺഗ്രസ്. സമാന ഉള്ളടക്കമുള്ള പരാതികളിലൂടെ മൂന്ന് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തത് മാദ്ധ്യമസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശൂന്യവേളയിൽ ദ്വിഗ് വിജയ് സിംഗ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാർക്കും മാദ്ധ്യമപ്രവർത്തകർക്കും പൗരാവകാശ പ്രവർത്തകർക്കുമെതിരെ കഴിഞ്ഞകുറച്ചുനാളായി മാരക വകുപ്പുകൾ ചുമത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.