
ന്യൂഡൽഹി : ചൈനീസ് നിർമ്മിത വ്യാജ ലോൺ ആപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്ന ഹർജിയിൽ കേന്ദ്ര ധനമന്ത്രാലയത്തെ സമീപിക്കാൻ നിർദേശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച്. ലോക്ക്ഡൗൺകാലത്ത് വ്യാപകമായി ഇത്തരം ആപ്പുകളിൽപ്പെട്ട് ജനങ്ങൾ വഞ്ചിതരാകുന്നുവെന്നും അതിനാൽ ഇവ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് ദം ഇന്ത്യൻ ഫൗണ്ടേഷനാണ് ഹർജി നൽകിയത്.