fb

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഫേ​സ്​​ബുക്കിന്റെ പങ്ക് അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹി നിയമസഭയുടെ ഹ‌ർജിയിൽ ഫേസ്ബുക്കിന്റെ മുതിർന്ന ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഹാജരായാൽ മതിയെന്ന് ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ. കേസിൽ ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന് രണ്ട് തവണ സമൻസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. അന്താരാഷ്ട്ര സാമൂഹ മാദ്ധ്യമ വിഷയത്തിൽ കേന്ദ്രം ആവശ്യപ്പെട്ടാൽ മാത്രമേ ഹാജരാകുവെന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം.