om

ന്യൂഡൽഹി :സ്വയംപ്രഖ്യാപിത ആൾദൈവവുമായ സ്വാമി ഓം (63)​ ഗാസിയാബാദിലെ അങ്കുർ വിഹാറിലെ സ്വവസതിയിൽ പക്ഷാഘാതത്തെ തുടർന്ന് അന്തരിച്ചു.

ഏറെ നാളുകളായി അസുഖബാധിതതായിരുന്നു അദ്ദേഹത്തിന് മൂന്ന് മാസങ്ങൾക്ക് മുൻപ് കൊവിഡ് ബാധിച്ചു. രോഗം സുഖപ്പെട്ടുവെങ്കിലും ഇദ്ദേഹത്തിന് പിന്നീട് നടക്കാൻ കഴിഞ്ഞിരുന്നില്ല. ഡൽഹിയിലെ നിഗം ഘാട്ടിൽ ശവസംസ്ക്കാര ചടങ്ങുകൾ നടന്നു. 2008ൽ ഡൽഹിയിലെ ലോദി കോളനിയിൽ നടന്ന ഒരു ലഹളവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഓം 2017 സ്വയം പ്രഖ്യാപിത ദൈവമായി അവതരിക്കുകയായിരുന്നു.