k-sudhakaran

ന്യൂഡൽഹി: ചെത്തുകാരന്റെ വീട്ടിൽ നിന്നുവന്ന പിണറായിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തത് അഭിമാനിക്കാൻ വകയുള്ളതല്ലെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ എം.പി പറഞ്ഞു. ചെത്തുതൊഴിലാളിയെന്ന് പറയുന്നത് കുറ്റമാണോ?​. വളർന്നുവന്ന സാഹചര്യം ഉയർന്ന നിലയിലെത്തുമ്പോൾ മറുന്നുപോകുന്നെന്നാണ് പറഞ്ഞതിന്റെ വ്യംഗ്യാർത്ഥമെന്നും സുധാകരൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മാപ്പുപറയണമന്ന കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെ ആവശ്യത്തെയും രൂക്ഷമായി സുധാകരൻ വിമർശിച്ചു. സി.പി.എമ്മുകാർക്കില്ലാത്ത പ്രയാസം ഷാനിമോൾക്കെന്തിനാണ്. സി.പി.എം ആരോപിക്കാത്ത കാരണങ്ങൾ കോൺഗ്രസ് പാളയത്തു നിന്നുയർന്നതിൽ ഗൂഢാലോചന സംശയിക്കണമെന്നും നയം വ്യക്തമാക്കാൻ കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്നും സുധാകരൻ പറ‌ഞ്ഞു.

പിണറായിയുടെ പിതാവ് ചെത്തുകാരനായിരുന്നു. ഓരോ തൊഴിലിനും അതിന്റേതായ അന്തസില്ലേ. അതു പറ‌ഞ്ഞാലെന്താണ് കുറ്റം. എന്താണ് തെറ്റ്. ഭാഷ അറിയുന്ന പലരോടും ചോദിച്ചു. അവരൊന്നും അതിൽ തെറ്റുണ്ടെന്ന് പറഞ്ഞിട്ടില്ല.

തൊഴിലാളിവർഗത്തിന്റെ താത്പര്യം സംരക്ഷിക്കേണ്ടയാൾ പൊതു ഫണ്ട് സ്വന്തം സുഖത്തിനും സൗകര്യത്തിനും ഉപയോഗിക്കുന്നു. ഹെലികോപ്ടറിനായി ഒരു വർഷം 18 കോടി രൂപ ചെലവഴിച്ചു. അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങൾക്കും കുടുംബഭദ്രതയ്ക്കും ഭരണത്തിന്റെ സ്വാധീനം ഉപയോപ്പെടുത്തിയോ എന്നതാണ് ഞാൻ ഉദ്ദേശിച്ചത്. പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല.

ഏതെങ്കിലും സി.പി.എം നേതാവ് പ്രതികരിച്ചോ? ഉമ്മൻചാണ്ടിക്കും മറ്റുമെതിരെ എന്തെല്ലാം കാര്യങ്ങൾ പലരും പറഞ്ഞിട്ടുണ്ട്. സംസ്കാരമില്ലാത്ത വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിച്ചിട്ടില്ലേ. അന്നൊന്നും തോന്നാത്ത വികാരം ഷാനിമോൾക്ക് പിണറായിയെ വിമർശിച്ചപ്പോൾ തോന്നാൻ എന്തുപറ്റിയെന്നാണ് സംശയം. സി.പി.എം വിഷയമാക്കാത്തിടത്ത് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നതിലെ രഹസ്യമെന്താ? പാർട്ടി പറയട്ടെ. എന്നിട്ട് ബാക്കി തീരുമാനിക്കാമെന്നും സുധാകരൻ പറഞ്ഞു.

കെ.​ ​സു​ധാ​ക​ര​ൻ​ ​മാ​പ്പു​ ​പ​റ​യ​ണം​:​ ​മ​ന്ത്രി​ ​എ.​കെ.​ ​ബാ​ലൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​ജാ​തി​പ്പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​ ​സ​മൂ​ഹ​ത്തി​നു​ ​മു​ന്നി​ൽ​ ​മാ​പ്പു​ ​പ​റ​യ​ണ​മെ​ന്ന് ​മ​ന്ത്രി​ ​എ.​കെ.​ ​ബാ​ല​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പാ​ല​ക്കാ​ട് ​അ​ക​ത്തേ​ത്ത​റ​ ​ശ​ബ​രി​ ​ആ​ശ്ര​മ​ത്തി​ൽ​ ​ഗാ​ന്ധി​ ​സ്മൃ​തി​ ​മ​ന്ദി​ര​ ​സ​മു​ച്ച​യ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​ ​പ്ര​സം​ഗം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.
"​ചെ​ത്തു​കാ​ര​ന്റെ​ ​മ​ക​ൻ​ ​കേ​ര​ള​ത്തി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യാ​കു​ന്നു,​ ​ഹെ​ലി​കോ​പ്ട​റി​ൽ​ ​സ​ഞ്ച​രി​ക്കു​ന്നു​"​ ​എ​ന്ന​ ​കെ.​ ​സു​ധാ​ക​ര​ന്റെ​ ​പ​രാ​മ​ർ​ശം​ ​ഒ​രു​ ​കോ​ൺ​ഗ്ര​സു​കാ​ര​നും​ ​അം​ഗീ​ക​രി​ക്കി​ല്ല.​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ൻ​ ​വേ​ദ​ന​യോ​ടെ​ ​സു​ധാ​ക​ര​ന്റെ​ ​പ​രാ​മ​ർ​ശ​ത്തോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​അ​വ​രെ​യും​ ​അ​പ​മാ​നി​ക്കു​ക​യാ​ണ്.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​വി​ക​സ​ന​ത്തി​നും​ ​ക്ഷേ​മ​ത്തി​നും​ ​മാ​തൃ​ക​ ​കാ​ട്ടാ​ൻ​ ​ഈ​ ​ചെ​ത്തു​കാ​ര​ന്റെ​ ​മ​ക​ന് ​ക​ഴി​ഞ്ഞു​വെ​ന്ന​ത് ​അ​ഭി​മാ​ന​മാ​ണ്.​ ​വ​ർ​ഗ​സ​മ​രം​ ​ന​ട​ത്തു​ന്ന​ ​തൊ​ഴി​ലാ​ളി​ ​വ​ർ​ഗ​ത്തി​ൽ​ ​ജ​നി​ക്കു​ക​യെ​ന്ന​ത് ​ഏ​തൊ​രു​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നും​ ​അ​ഭി​മാ​ന​മാ​ണ്.​ ​തൃ​ശൂ​രി​ലെ​ ​അ​ന്തി​ക്കാ​ട്ടും​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ലും​ ​ന​ട​ന്ന​ ​ഐ​തി​ഹാ​സി​ക​മാ​യ​ ​ചെ​ത്തു​തൊ​ഴി​ലാ​ളി​ ​സ​മ​ര​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ലെ​ ​ക​മ്യൂ​ണി​സ്റ്റ് ​പ്ര​സ്ഥാ​ന​ത്തി​ന് ​പ​ക​ർ​ന്ന​ ​ഊ​ർ​ജം​ ​ചെ​റു​ത​ല്ലെ​ന്നും​ ​മ​ന്ത്രി​ ​ഓ​ർ​മ്മി​പ്പി​ച്ചു.