
ചർച്ചയ്ക്ക് തയാറാകണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷം
ന്യൂഡൽഹി: കർഷക സമരത്തിൽ തുടർച്ചയായ മൂന്നാംദിവസവും ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. നടത്തുളത്തിലിറിങ്ങിയ പ്രതിപക്ഷ എം.പിമാർ കാർഷിക നിയമങ്ങളിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ടും കർഷകർക്ക് പിന്തുണയറിയിച്ചും മുദ്രാവാക്യം മുഴക്കി. പലതവണ നിറുത്തിവച്ച ശേഷം സഭ പിരിഞ്ഞു.
രാജ്യസഭയിൽ നന്ദിപ്രമേയചർച്ചയ്ക്കിടെ കർഷക സമരം ഉന്നയിച്ച പ്രതിപക്ഷം, കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമുയർത്തി.കേന്ദ്രസർക്കാർ ആത്മഗതം അവസാനിപ്പിച്ച ചർച്ചകൾ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സമരകേന്ദ്രത്തിന് മുന്നിൽ വലിയ കിടങ്ങുകൾ തീർത്തും മുള്ളുവേലിയും ആണികളും സ്ഥാപിച്ചും കർഷക സമരത്തെ നേരിടുന്ന കേന്ദ്രസർക്കാർ നടപടികളെയും എം.പിമാർ വിമർശിച്ചു.വിമർശനങ്ങൾ കേൾക്കാനുള്ള ക്ഷമ സർക്കാരിന് നഷ്ടമായതായും വിമർശനങ്ങളെ രാജ്യവിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും ആർ.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞു ..കർഷക സമരക്കാരെ ഖലിസ്ഥാനികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ചെന്ന് എഴുദിവസം പിന്നിട്ട സമരത്തിനിടെ 160ലേറെ കർഷകർ മരിച്ചതായി ആംആദ്മി എം.പി സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി. കർഷകസമരം അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ് സി.പി.എം കക്ഷിനേതാവ് എളമരം കരീം വിമർശിച്ചു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡപറഞ്ഞു.