supream-court

ന്യൂഡൽഹി : 2002ലെ ഹൈക്കോടതി വിധിയ്ക്കെതിരെ 18 വർഷത്തിന് ശേഷം അപ്പീൽ ഹർജിയുമായെത്തിയ കേന്ദ്രത്തിന് 1 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി.

സെൻട്രൽ ടിബറ്റൻ സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളത്തിലെ അസമത്വത്തിനെതിരെ ഡൽഹി ഹൈക്കോടി 2002 മെയിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ ഹ‌ർജി സമ‌ർപ്പിക്കാനാണ് 6616 ദിവസം കേന്ദ്രമെടുത്തത്. കേന്ദ്രത്തിൽ നിലപാട് പ്രകോപനപരമെന്ന് നീരിക്ഷിച്ച ജസ്റ്റിസ് സജ്ഞയ് കിഷൻ കൗൾ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച്, ഹർജി തള്ളി.. വിഷയം നിയമ മന്ത്രാലയ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് സുപ്രീംകോടതി രജിസ്രാർക്ക് നിർദേശവും നൽകി.

മറ്റ് കേന്ദ്ര സർക്കാർ സ്കൂളിലെ ജീവനക്കാരുടേതിന് സമാനമായ ശമ്പള സ്കെയിൽ തങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് 2000ൽ സെൻട്രൽ ടിബറ്റൻ സ്കൂൾ ജീവനക്കാർ ഡൽഹി ഹൈക്കോടതി ഹൈക്കോടതിയെ സമീപിച്ചത്. ഡൽഹി ഹൈക്കോടതി 2002ൽ ഹർജിക്കാർക്ക് അനുകൂല വിധിയും നൽകി.