
ന്യൂഡൽഹി : മതനിന്ദ നടത്തിയെന്ന കേസിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. റോഹിന്റൺ നരിമാൻ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊലീസ് ചുമത്തിയ ആരോപണങ്ങൾക്ക് തെളിവ് നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി കേസിൽ മദ്ധ്യപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. യു.പിയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിന്റെ നടപടികളും സ്റ്റേ ചെയ്തു.
കഴിഞ്ഞ മാസം 1നാണ് മുനവറിനെ മദ്ധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.