
ന്യൂഡൽഹി : രാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരായി 24 പേരെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. കഴിഞ്ഞ 4ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എട്ട് ജുഡിഷ്യൽ ഓഫീസർമാരെ കൊൽക്കത്ത ഹൈക്കോടതി ജഡ്ജായും, ഒരു മുതിർന്ന അഭിഭാഷകനെയും ഒരു ജുഡിഷ്യൽ ഓഫീസറേയും ഛണ്ഡീഗഢ് ഹൈക്കോടതി ജഡ്ജായും ശുപാർശ ചെയ്തു. ഒരു മുതിർന്ന അഭിഭാഷകൻ, രണ്ട് ജുഡിഷ്യൽ ഓഫീസർമാർ അടക്കം മൂന്ന് പേരെയാണ് കർണാടക ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്തത്.
11 ജുഡിഷ്യൽ ഓഫീസർമാരെയാണ് അഹലാബാദ് ഹൈക്കോടതി ജഡ്ജ് തസ്തികയിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്.