ias

ന്യൂഡൽഹി: കൊവിഡ് കാരണം കഴിഞ്ഞ ഒക്ടോബറിലെ സിവിൽ സർവീസ് പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാർത്ഥികൾക്ക് ഒരു അവസരം നൽകാമെന്ന് കേന്ദ്രവും യു.പി.എസ്.സിയും സുപ്രീംകോടതിയെ അറിയിച്ചു. അവസാന അവസരം നഷ്ടമായവർക്കാണ് അനുമതി. പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് ലഭിക്കില്ല.

രചന സിംഗ് എന്ന ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അവസരം നൽകാനാവില്ലെന്നായിരുന്നു മുൻനിലപാട്. ഹർജി എട്ടിന് വീണ്ടും പരിഗണിക്കും. ഈ വർഷത്തെ വിജ്ഞാപനം ഈ മാസം 10ന് ഇറങ്ങുമെന്നാണ് സൂചന.