
ന്യൂഡൽഹി :ഒന്നര വർഷത്തിന് ശേഷം ജമ്മുകാശ്മീരിൽ പൂർണമായും 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. ജമ്മു കാശ്മീർ പവർ ആൻഡ് ഇൻഫർമേഷൻ പ്രിൻസിപ്പൽ സെക്രട്ടറി റോഹിത് ഖൻസാലാണ് ഇക്കാര്യം അറിയിച്ചത്. 2019 ആഗസ്റ്റിൽ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുമ്പായിട്ടാണ് 4ജിയടക്കം ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്. തുടർന്ന് ജനുവരി 25-ന് ടുജി സേവനം പുനഃസ്ഥാപിച്ചിരുന്നു. ഇന്റർനെറ്റ് പൗരന്റെ മൗലികാവകാശങ്ങളിൽ പെടുന്നതാണെന്നും ഉടൻ 4ജി സംവിധാനം പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.