
ന്യൂഡൽഹി : ബിസിനസ് അക്കൗണ്ടുകളിൽ വാട്സ് ആപ്പ് നടപ്പിലാക്കാൻ പോകുന്ന പുതിയ സ്വകാര്യനയത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. സമാനസ്വഭാവത്തിലുള്ള ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും അതിനാൽ ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ഹർജിക്കാരന് നിർദേശം നൽകി.വാട്‌സ്ആപ്പ് വഴിയുള്ള ബിസിനസ് ചാറ്റുകളിലെ ഡേറ്റയുടെ സ്വകാര്യത ഇല്ലാതെയാകുമെന്നതാണ് ആപ്പ് പുതുതായി മുന്നോട്ട് വയ്ക്കുന്ന സ്വകാര്യനയം.