
ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ഏറ്റവും വേഗത്തിൽ 50 ലക്ഷം പേരിൽ എത്തിക്കുന്ന രാജ്യമായി ഇന്ത്യ. 21 ദിവസം കൊണ്ടാണ് അരക്കോടിപ്പേർക്ക് കുത്തിവയ്പ്പെടുത്തത്. അമേരിക്കയിൽ ഇതിന് 24 ദിവസവും ബ്രിട്ടനിൽ 43 ദിവസവുമെടുത്തു. കുത്തിവയ്പിന്റെ മൂന്നാംഘട്ടം മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ ലോക്‌സഭയെ അറിയിച്ചു. 50 വയസിന് മുകളിലുള്ളവർക്ക് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുക.
ജനുവരി 16ന് ആരംഭിച്ച ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് നൽകിയത്. രണ്ടുകോടിയിലേറെ മുന്നണിപ്പോരാളികൾക്കുള്ള രണ്ടാംഘട്ടം പുരോഗമിക്കുകയാണ്.
ഏഴ് വാക്‌സിനുകൾകൂടി പരീക്ഷണ ഘട്ടത്തിലാണ്. യു.എ.ഇ, ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്താൻ,മൊറോക്കോ, ബഹറൈൻ, ഒമാൻ, ഈജിപത്, ദക്ഷിണാഫ്രിക്ക തുടങ്ങി 22 രാജ്യങ്ങളാണ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചത്. ഇതിൽ 15ഓളം രാജ്യങ്ങൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞതായും കേന്ദ്രം അറിയിച്ചു.