
ന്യൂഡൽഹി: രാജ്യത്ത കൊവിഡ് പരിശോധനകൾ 20 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,40,794 പരിശോധന നടന്നു. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1.5 ലക്ഷമായി കുറഞ്ഞു. ഇത് 8 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ 1.37 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. ദേശീയ രോഗ സ്ഥിരീകരണ നിരക്ക് 5.39 ശതമാനം.കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേർമരിച്ചു. 12408 പേർക്ക് രോഗം സ്ഥിരീകരിച്ചു. 14488 പേർക്ക് രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.19 ശതമാനം. പ്രതിദിന മരണം കൂടുതൽ മഹാരാഷ്ട്രയിലും രോഗികൾ കൂടുതൽ കേരളത്തിലുമാണ്. കൊവിഡ് വാക്‌സിൻ കുത്തിവച്ചവരുടെ എണ്ണം 55 ലക്ഷം കടന്നു.