covid-

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ കുത്തിവച്ചവരിൽ ഗുരുതര പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 28 പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇതിൽ 19 പേരെയും ഡിസ്ചാർജ്ജ് ചെയ്തു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 22 മരണങ്ങളൊന്നും കൊവിഡ് വാക്‌സിനേഷൻ മൂലമല്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെപോലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സിൻ കുത്തിവയപ്പിൻറെ പുരോഗതി കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വിലയിരുത്തി.