vaccine

ന്യൂഡൽഹി: രണ്ട് മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ കൊവിഡ് വാക്‌സിൻ പരീക്ഷണം തുടങ്ങുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. കേന്ദ്ര സർക്കാർ അനുമതി കാത്തിരിക്കുകയാണ്.

വാക്‌സിൻ വിതരണം വേഗത്തിലാക്കണം എന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തവരിൽ 50 ശതമാനമേ വാക്‌സിൻ സ്വീകരിക്കുള്ളൂ. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നൽകിയ ശേഷം 50 വയസിന് മുകളിലുള്ളവർക്ക് നൽകാനാണ് കേന്ദ്ര തീരുമാനം. തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഈ ഘട്ടം തുടങ്ങിയേക്കും. അതിനു ശേഷമാണ് കുട്ടികൾക്ക് നൽകുക. കുട്ടികളിലെ പരീക്ഷണം രണ്ടു മാസം വരെ നീളാം.

വാക്‌സിൻ സ്വീകരിച്ചത് 57 ലക്ഷം പേർ
ഇന്ത്യക്ക് മൂന്നാം സ്ഥാനം


ന്യൂഡൽഹി :

രാ​ജ്യ​ത്ത് 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 12,059​ ​കൊ​വി​ഡ് ​കേ​സു​ക​ള​ഉം.​ 78​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​കഴി‍ഞ്ഞ ഒരു വർഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്. ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​ആ​റു​മ​ണി​ ​വ​രെ​ 56.36​ ​ല​ക്ഷം​ ​പേ​ർ​ ​വാ​ക്‌​സി​ൻ​ ​എ​ടു​ത്തു.​ ​ഇ​തി​ൽ​ 52.66​ ​ല​ക്ഷ​വും​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളെ​ ​വാ​ക്‌​സി​നേ​ഷ​ന് ​വി​ധേ​യ​മാ​ക്കി​യ​ ​മൂ​ന്നാ​മ​ത്തെ​ ​രാ​ജ്യ​മാ​ണ് ​ഇ​ന്ത്യ.രാ​ജ്യ​ത്ത് ​ഇ​തു​വ​രെ​ 1,08,26,363​ ​കൊ​വി​ഡ് ​കേ​സു​ക​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ 1,54,996​ ​പേ​ർ​ ​മ​ര​ണ​മ​ട​ഞ്ഞു.​ 1,48,766​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.