
ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ദളിതരും മാദ്ധ്യമപ്രവർത്തകരുമടക്കം അതിക്രമങ്ങൾക്ക് ഇടയാകുന്നു. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നു, യോഗി സർക്കാർ ആരാജകത്വം അഴിച്ചുവിടുന്നു, അതിനാൽ ആർട്ടിക്കിൾ 356 പ്രകാരം നിലവിലെ സർക്കാരിനെ അസാധുവാക്കണമെന്നുമാണ് ഹർജിക്കാരമായ അഭിഭാഷകൻ സി.ആർ. ജയ സുകിന്റെ ആവശ്യം.
എന്നാൽ, എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ്
എസ്.എ.ബോബ്‌ഡെ അഭിഭാഷകനോട് ആരാഞ്ഞു. ഇനി വാദിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുന്നറയിപ്പ് നൽകികൊണ്ടാണ് ഹർജി കോടതി തള്ളിയത്.