
ന്യൂഡൽഹി : അയോദ്ധ്യയിൽ പള്ളി നിർമ്മിക്കേണ്ട സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ച് സഹോദരിമാർ അലഹാബാദ് കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. പള്ളി നിർമ്മിക്കാൻ അനുവദിച്ച സ്ഥലത്തിന്റെയും പരാതിക്കാർ തങ്ങളുടെതെന്ന് അവകാശപ്പെടുന്ന സ്ഥലത്തിന്റെയും വസ്തു നമ്പർ രണ്ടാണ് എന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡി.അഡ്വക്കേറ്റ് ജനറൽ രമേശ് കുമാർ സിംഗ് കോടതിയെ അറിയിച്ചു. കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ അശ്രദ്ധമായി ഹർജി സമർപ്പിച്ച ഹർജിക്കാരുടെ അഭിഭാഷകനെ എച്ച്.ജി.എസ്.പരിഹാരിനെ കേസ് പരിഗണിച്ച ജസ്റ്റിസ് ഡി.കെ. ഉപാദ്ധ്യായ ഉൾപ്പെട്ട ബെഞ്ച് രൂക്ഷമായി വിമർശിച്ചു. ഒപ്പം ഹർജി തള്ളുകയും ചെയ്തു. ഇതോടെ വെട്ടിലായ ഹർജിക്കാർ ഹർജി പിൻവലിക്കുകയാണെന്നും കോടതിയെ അറിയിച്ചു.