
ന്യൂഡൽഹി :ഉത്തരാഖണ്ഡിലെ 486ൽ 13 ഹിമതടാകങ്ങളും അപകടമുനമ്പുകളെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ. 2013ലെ കേദാർനാഥ് ദുരന്തവുമായി ബന്ധപ്പെട്ട നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. ഇത്തരം ഹിമപ്പരപ്പുകളിലെ വിള്ളലുകൾ ഉരുൾപൊട്ടലിനും മേഘവിസ്പോടനത്തിനും അതിലൂടെ പ്രളയത്തിന് കാരണമാകുമെന്ന് ജി.എസ്.ഐ. ഡയറക്ടർ ജനറൽ രജ്ഞിത്ത് രദ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾ ആഗോള പ്രതിഭാസമാണ്. ഹിമാലത്തിലും ഇതിന്റെ അലയൊലികൾ കാണാം. മഞ്ഞുരുകികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.