
ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാൻ ആവശ്യമായ ഒരു ഉറപ്പും നൽകിയില്ലെന്നാരോപിച്ച് സി.പി.എം, സി.പി.ഐ, എൽ.ജെ.ഡി, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ആംആദ്മി എന്നീ പ്രതിപക്ഷ പാർട്ടികൾ സഭ ബഹിഷ്‌കരിച്ചു. അതേസമയം കോൺഗ്രസ് സഭാ നടപടികളിൽ പങ്കെടുത്തു. ഇന്ന് കർഷക സമര വിഷയം സഭനിറുത്തിവച്ച് ചർച്ചചെയ്യണം എന്നാവശ്യപ്പെട്ട് എം.പിമാർ രാജ്യസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാൻ തീരുമാനിച്ചതായി എളമരം കരീം അറിയിച്ചു.