twitter

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് 1178 അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി നാലിനാണ് അക്കൗണ്ടുകളുടെ പട്ടിക കൈമാറിയത്. കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റ് ചെയ്യുന്ന ഈ അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്നാണ് കൈകാര്യം ചെയ്യുന്നതെന്നും രാജ്യത്തെ ക്രമസമാധാനത്തിന് ഭീഷണിയാണ് ഖാലിസ്ഥാൻ അനുകൂല അക്കൗണ്ടുകളെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.