
ന്യൂഡൽഹി :ഈ അദ്ധ്യയന വർഷത്തിലെ ബി.ഡി.എസ്. കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് നിലവിലെ കട്ട് ഒാഫ് മാർക്കിന് താഴെയുള്ള വിദ്യാർത്ഥികളെയും പരിഗണിക്കാൻ സുപ്രീംകോടതി നിർദേശം. മാർക്ക് പത്തുശതമാനം താഴ്ത്തുന്നതിൽ അപാകതയില്ലെന്ന് കോടതി പറഞ്ഞു. സർക്കാർ കോളേജുകളിലെ 7000 സീറ്റിൽ 265 സീറ്റ് മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. സ്വകാര്യ കോളേജുകളിൽ ഇരുപത്തിയഞ്ച് ശതമാനം സീറ്റിൽ മാത്രമേ പ്രവേശനം നടന്നിട്ടുള്ളൂ. ഫീസ് കുറച്ചാൽ വിദ്യാർത്ഥികൾ ഈ സീറ്റുകളിൽ പ്രവേശനം നേടുമെന്ന് കേന്ദ്രം അറിയിച്ചു.കോടതി അതിനോട് യോജിച്ചു.