rehana-fathima

ന്യൂഡൽഹി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ സമൂഹമാദ്ധ്യമങ്ങളിലടക്കം അഭിപ്രായം പറയുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അഭിപ്രായപ്രകടനം മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രഹനയുടെ ഹർജിയിൽ കേരള സർക്കാരിനും പരാതിക്കാരനായ ബി.ജെ.പി. നേതാവ് രാധാകൃഷ്ണമേനോനും നോട്ടീസ് അയക്കാൻ ഉത്തരവായി. രഹന ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച കേസിലെ ജാമ്യ വ്യവസ്ഥകൾ നിലനിറുത്തിക്കൊണ്ടാണ് രണ്ടാമത്തെ കേസിലെ അഭിപ്രായ പ്രകടനങ്ങൾക്കുള്ള വിലക്ക് നീക്കിയത്.