amitsha

ന്യൂഡൽഹി: കഴിഞ്ഞമാസം ബംഗാളിൽ ശാന്തിനികേതൻ സന്ദർശിക്കുന്നതിനിടെ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കസേരയിലിരുന്നുവെന്ന കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയുടെ ആരോപണം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നിഷേധിച്ചു. അധീറിന്റെ ആരോപണം തെറ്റാണെന്നുള്ള വിശ്വഭാരതി സർവകലാശാല വൈസ് ചാൻസലറുടെ കത്തും മുൻ പ്രധാനമന്ത്രിമാരായ നെഹ്റുവും രാജീവ് ഗാന്ധിയും ഇരിക്കുന്ന ചിത്രങ്ങളും അമിത് ഷാ സഭയിൽ വച്ചു.

'താനിരുന്നത് ജനലിന് സമീപം തയാറാക്കിയ ഇരിപ്പിടത്തിലാണ്. അവിടെ ആർക്കും ഇരിക്കാം. മുൻ രാഷ്ട്രപതിമാരായ പ്രണബ് മുഖർജി, പ്രതിഭാ പാട്ടീൽ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവരും ഇരുന്നിട്ടുണ്ട്. ആരോപണം വന്നപ്പോൾ വൈസ് ചാൻസലറിനോട് വിശദീകരണം ചോദിച്ചിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ഫോട്ടോകളും വീഡിയോകളും പരിശോധിച്ചശേഷം അദ്ദേഹം മറുപടി നൽകി. എന്നാൽ ടാഗോർ ഉപയോഗിച്ച കസേരയിൽ തന്നെ നെഹ്റു ഇരുന്നിട്ടുണ്ട്. ടാഗോറിന്റെ സോഫയിൽ ഇരുന്ന് രാജീവ് ഗാന്ധി ചായ കുടിച്ചിട്ടുണ്ടെ

ന്നും" ഫോട്ടോകൾ സഹിതം അമിത് ഷാ വ്യക്തമാക്കി.