
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് കേരളത്തിലെത്തുന്നു. കൊച്ചി ബി.പി.സി.എല്ലിൽ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാൻഷൻ കോംപ്ലക്‌സ് ഉദ്ഘാടനത്തിനാണ് മോദിയെത്തുന്നത്. ഇതിനൊപ്പം സംസ്ഥാന ബി.ജെ.പി നേതൃത്വവുമായും കൂടിക്കാഴ്ച നടത്തിയേക്കും. അന്നു തന്നെ തമിഴ്‌നാട്ടിൽ ചെന്നൈ മെട്രോ റെയിലിന്റെ വിംകോ നഗർ വരെയുള്ള സർവീസ് ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. അവിടെയും സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ മോദി കണ്ടേക്കും.കേരളത്തിനും തമിഴ്‌നാടിനും ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും ബംഗാളിലും മോദി അടുത്തിടെ സന്ദർശനം നടത്തിയിരുന്നു.