
ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തക പ്രിയരമണിയുടെ മീ ടൂ ലൈംഗിക ആരോപണത്തിനെതിരെ, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ നൽകിയ മാനനഷ്ട കേസിൽ വിധി പറയുന്നത് ഡൽഹി ഹൈക്കോടതി 17ലേക്ക് മാറ്റി.
2018 ഒക്ടോബറിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ പ്രിയ അടക്കമുള്ള മാദ്ധ്യമപ്രവർത്തകർ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് അക്ബർ മന്ത്രി സ്ഥാനം രാജിവച്ചു. പിന്നാലെ രമണിക്കെതിരെ മാനനഷ്ടക്കേസ് നല്കുകയായിരുന്നു.