
ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സേനാപിൻമാറ്റം തുടങ്ങിയത് സംബന്ധിച്ച കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.
കേന്ദ്രസർക്കാർ ജവാൻമാരുടെ ത്യാഗത്തെ അവഹേളിക്കുകയാണെന്നും യഥാർത്ഥ നിയന്ത്രണരേഖയിൽ ഒരു തൽസ്ഥിതിയുമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. തൽസ്ഥിതിയുമില്ല, സമാധാനവും ശാന്തിയുമില്ല. എന്തിനാണ് കേന്ദ്രസർക്കാർ ജവാൻമാരുടെ ജീവത്യാഗത്തെ അവഹേളിക്കുന്നതെന്നും നമ്മുടെ മണ്ണ് നഷ്ടപ്പെടാൻ അനുവദിക്കുന്നതെന്നും രാഹുൽ ട്വീറ്റ് ചെയതു.