
ന്യൂഡൽഹി: ചമോലിയിലെ മിന്നൽപ്രളയത്തിന്റെ കാരണം അന്വേഷിക്കാനെത്തിയ ആറംഗ ഡി.ആർ.ഡി.ഒ. (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) സംഘം ആദ്യഘട്ട സർവേ പൂർത്തിയാക്കി മടങ്ങി. ചണ്ഡീഗണ്ഡിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച എത്തിയ സംഘം നന്ദാദേവി, ഹിമാനി, തപോവൻ എന്നിവിടങ്ങളിൽ നിന്ന് ആകാശദൃശ്യം അടക്കം ശേഖരിച്ചു. നന്ദാദേവി കുന്നിൽ ഒരു കറുത്ത ഭാഗം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മഞ്ഞുമൂടികിടക്കുന്ന പർവ്വതങ്ങൾക്ക് സ്ഥാനചലനം സംഭവിച്ചതിനാലാകാം ഇതെന്ന് അനുമാനിക്കുന്നുവെന്നും സംഘം വിലയിരുത്തി. അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും സംഘം അറിയിച്ചു.