rahul-gandhi

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.
'കർഷകർക്ക് മോദി മൂന്ന് ഓപ്ഷനുകളാണ് നൽകിയത്. പട്ടിണി, തൊഴിലില്ലായ്മ, ആത്മഹത്യ."-ലോക്‌സഭയിൽ ബഡ്ജറ്റ് ചർച്ചയിൽ രാഹുൽ വിമർശിച്ചു.

നമ്മൾ രണ്ടും ​ന​മ്മു​ടെ​ ​ര​ണ്ടും എന്ന മട്ടിലുള്ള ​സ​ർ​ക്കാ​രാ​ണി​ത്.​ ​രാ​ജ്യം​ ​ന​യി​ക്കു​ന്ന​ത് ​നാ​ലു​പേ​രാണെന്നും​ ​മോ​ദി,​ ​അ​മി​ത് ​ഷാ,​ ​അം​ബാ​നി,​ ​അ​ദാ​നി​ ​എ​ന്നി​വരെ പരോക്ഷമായി സൂചിപ്പിച്ച് ​രാ​ഹു​ൽ​ ​പ​റ​ഞ്ഞു.

മൂന്നുനിയമങ്ങളും വ്യവസായികൾക്ക് ധാന്യങ്ങളും മറ്റും അനിയന്ത്രിമായി ശേഖരിക്കാനും പൂഴത്തിവയ്ക്കാനുമുള്ളതുമാണ്. ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ നട്ടെല്ല് തകർത്തു. കർഷക സമരം രാജ്യത്തിന്റെയാകെ പ്രതിഷേധമാണ്. കർഷകർ ഒരിഞ്ച് പിന്നോട്ട് പോകില്ല. നിങ്ങൾക്ക് നിയമം റദ്ദാക്കേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.

ബഡ്ജറ്റ് ചർച്ചയിൽ ബഡ്ജറ്റിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ മേഘ്‌വാൾ, ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂർ തുടങ്ങിയ ഭരണപക്ഷം കടുത്ത പ്രതിഷേധമുയർത്തി. എന്നാൽ ഞാൻ കർഷക സമരത്തെക്കുറിച്ച് മാത്രമേ സംസാരിക്കൂവെന്ന പറഞ്ഞ രാഹുൽ സമരത്തിനിടെ മരിച്ച കർഷകർക്കായി രണ്ട് മിനുട്ട് മൗനം ആചരിച്ചു.

കർഷകനും ജവാനും ഒന്നുമില്ലാത്ത ബഡ്ജറ്റ് : തരൂർ

ബഡ്ജറ്റിലൂടെ രാജ്യത്തെ ജനങ്ങളെ സർക്കാർ വഞ്ചിച്ചെന്നാണ് കഴിഞ്ഞദിവസം ബഡ്ജറ്റ് ചർച്ചയ്ക്ക് തുടക്കമിട്ട് ശശിതരൂർ എം.പി പറഞ്ഞത്. ചെറുകിട മേഖലയ്ക്കും അസംഘടിത മേഖലയ്ക്കും ഒന്നും ലഭിച്ചില്ല. ലാൽബഹാദൂർ ശാസ്ത്രിയുടെ ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യവുമായി താരതമ്യപ്പെടുത്തിയ തരൂർ

കർഷകർക്കും ജവാൻമാർക്കും ഒന്നുമില്ലാത്ത (ന ജവാൻ ന കിസാൻ) ബഡ്ജറ്റാണിതെന്നും പറഞ്ഞു. ആരോഗ്യമേഖലയിലെ വിഹിതത്തിൽ 137 ശതമാനം വർദ്ധനയുണ്ടെന്ന് ധനമന്ത്രി അവകാശപ്പെട്ടെങ്കിലും ഫലത്തിൽ ഒന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.