
ന്യൂഡൽഹി: എൻ.സി.പി എൽ.ഡി.എഫിൽ തുടരുമോയെന്നതിൽ തീരുമാനം ഇന്ന്. ഡൽഹിയിൽ
ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായും പ്രഫുൽ പട്ടേലുമായും മാണി സി. കാപ്പനും സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരനും ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും. യോഗശേഷം മുന്നണിമാറ്റത്തിൽ തീരുമാനമറിയാമെന്ന് കാപ്പൻ പറഞ്ഞു. പാലയിൽ തന്നെ മത്സരിക്കും. എൽ.ഡി.എഫ് സീറ്റ് നൽകിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് അത് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും കാപ്പൻ പറഞ്ഞു.