justice-pushpa-ganediwala

ന്യൂഡൽഹി: പോക്‌സോ കേസിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡിഷണൽ ജഡ്ജിക്കെതിരെയുള്ള സുപ്രീംകോടതി കൊളീജിയം നീക്കം മയപ്പെടുത്തി കേന്ദ്രം. ജഡ്ജി പുഷ്പ ഗനേഡിവാലയ്ക്ക് അനുകൂലമായാണ് കേന്ദ്രത്തിന്റെ നീക്കം. അഡീഷണൽ ജഡ്ജി സ്ഥാനം രണ്ടുവർഷത്തേക്ക് നീട്ടാനുള്ള കൊളീജിയം ശുപാർശ ഒരു വർഷമായി കേന്ദ്രം ചുരുക്കി. ഒപ്പം സ്ഥിരം ജഡ്ജി നിയമനം ഉടൻ നൽകേണ്ട എന്ന കൊളീജിയം തീരുമാനവും കേന്ദ്രം തടഞ്ഞു.

പോക്‌സോ കേസിൽ വസ്ത്രത്തിന് പുറത്തുകൂടി ശരീരത്തിൽ സ്പർശിച്ചാൽ ലൈംഗിക അതിക്രമമല്ലെന്ന ഗനേഡിവാലയുടെ വിധി വിവാദമായിരുന്നു. പിന്നീട് ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതിന് പിന്നാലെ അഞ്ചുവയസുകാരിയുടെ കൈയിൽ പിടിച്ചുകൊണ്ട് ഒരു 50കാരൻ തന്റെ പാന്റ്‌സ് അഴിച്ച സംഭവത്തിൽ പോക്‌സോ ചുമത്താൻ വകുപ്പില്ല എന്നായിരുന്നു ഗനേഡിവാലയുടെ അടുത്ത നിരീക്ഷണം. ഇതോടെയാണ് സ്ഥിരം ജഡ്ജി നിയമനം ഉടൻ നൽകേണ്ടതില്ലെന്ന് കൊളീജിയം തീരുമാനിച്ചത്.