jammu-kashmir-bill

ന്യൂഡൽഹി: ജമ്മു കാശ്മീർ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതുമായി ബന്ധപ്പെട്ട ജമ്മുകാശ്മീർ റീഓർഗനൈസേഷൻ ഭേദഗതി ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി. ജമ്മു കാശ്മീരിന് ഉടൻ സംസ്ഥാന പദവി ലഭിക്കുമെന്ന് ലോക്‌സഭയിൽ ബില്ലിന്റെ ചർച്ചയിൽ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞു.

സംസ്ഥാന പദവി നൽകുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആശങ്കകൾ അസ്ഥാനത്താണ്. ഉചിതമായ സമയത്ത് അതു ലഭിക്കും. സഭയിൽ അവതരിപ്പിച്ച ബില്ലിന് അതുമായി ബന്ധമില്ല. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും പേരിൽ ആരും രാഷ്‌ട്രീയം കളിക്കേണ്ട. സംസ്ഥാനത്തെ സാഹചര്യങ്ങൾ മനസിലാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും ഷാ പറഞ്ഞു.

ജമ്മു കാശ്മീരിലെ നിജസ്ഥിതി മനസ്സിലാക്കാൻ സർവ്വകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.