sc

ന്യൂഡൽഹി :പൊതു വഴികളും പൊതു സ്ഥലങ്ങളും സ്ഥിരം സമര വേദിയാക്കുന്നത് അനുവദിക്കാനാവില്ലെന്ന ഒക്ടോബറിലെ സുപ്രീംകോടതി ഉത്തരവിനെതിരെ സമർപ്പിച്ച പുനപരിശോധനാ ഹർജി കോടതി തള്ളി.

പൗരത്വ നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ നടത്തിവന്ന അനിശ്ചിതകാല സമരത്തിനെതിരായ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ട് ആക്ടിവിസ്റ്റുകൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് തള്ളിയത്.

''പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട് പ്രതിഷേധക്കാർക്ക് .ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാൻ അവകാശമില്ല. പെട്ടെന്നുള്ള പ്രതിഷേധങ്ങൾ അനുവദിക്കാം. എന്നാൽ അനിശ്ചിത കാലത്തേക്ക് ഒരിടം കൈയ്യേറി നടത്തുന്ന പ്രതിഷേധങ്ങളിലൂടെ പൊതുജനങ്ങളുടെ അവകാശം ഹനിക്കപ്പെടുമ്പോൾ അത് കണ്ടുനിൽക്കാനാകില്ല '' ഹർജി തള്ളിക്കൊണ്ട് ബെഞ്ച് നീരിക്ഷിച്ചു.കഴിഞ്ഞ 9നാണ് ഹർജി പരിഗണിച്ചതെങ്കിലും കോടതി ഉത്തരവ് പുറപ്പെടുവിച്ചത് 12 ന്അർദ്ധരാത്രിയോടെയാണ്.