shobha-surendran

ന്യൂഡൽഹി: സംസ്ഥാന ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ ധരിപ്പിച്ചെന്നും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്‌ത കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് കേരളത്തിൽ എത്തുന്ന നരേന്ദ്ര മോദി ബി.ജെ.പി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.