rajmohan-unnithanam

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാരിന് നൽകിയ ശുപാർശകൾ സമയബന്ധിതമായി തീർപ്പാക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ലോക്‌സഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. 189 ശുപാർശകളാണ് കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തിൽ സുപ്രീംകോടതി കഴിഞ്ഞ മാസവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. 47 ജഡ്‌ജിമാർ വേണ്ട കേരള ഹൈക്കോടതിയിൽ ഇപ്പോൾ 37 പേർ 37 മാത്രമാണുള്ളത്. ഈ വർഷം ഏഴ് പേർ വിരമിക്കുന്നതോടെ അത് 30 ആകും. 47.5 ലക്ഷം കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുകയാണെന്ന് ഇന്ത്യൻ ജസ്റ്റിസ് റിപ്പോർട്ട് 2020 ഈയിടെ വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.