
ന്യൂഡൽഹി :കഴിഞ്ഞ 24 മണിക്കൂറിനിടെ തെലുങ്കാന, ഒഡിഷ ഉൾപ്പടെ രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 13 സംസ്ഥാനങ്ങളിൽ പ്രതിദിന മരണം 1 - 5 ഇടയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത് ആശ്വാസത്തിന് വകനൽകുന്നുവെന്നും കേന്ദ്ര വൃത്തങ്ങൾ വ്യക്തമാക്കി. സജീവ കൊവിഡ് കേസുകൾ 1.36 ലക്ഷമായി കുറഞ്ഞു. അതേസമയം, മുൻനിരപോരാളികൾക്കുള്ള രണ്ടാം ഡോസ് വാക്സിൻ വിതരണം ഇന്നലെ രാജ്യത്ത് ആരംഭിച്ചു. ഇതുവരെ 80 ലക്ഷത്തോളം (79,67,647) പേർ കുത്തിവയ്പ്പെടുത്തു.338 കോടി രൂപയുടെ വാക്സിൻ ഇന്ത്യ കയറ്റുമതി ചെയ്തതായി കേന്ദ്രം അറിയിച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് നാഗ്പൂരിലെ ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല പ്രൊഫസർ ജി. എൻ. സായിബാബയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.