moithra

ന്യൂഡൽഹി :തന്റെ അനുമതിയില്ലാതെ സായുധ ഉദ്യോഗസ്ഥരെ വീടിന് പുറത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഡൽഹി പൊലീസിന് കത്തെഴുതി.

'എന്റെ സംരക്ഷണത്തിനായി സായുധ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി വിവരം ലഭിച്ചു. എന്നാൽ, ഈ രാജ്യത്തെ ഒരു സാധാരണ പൗരനെന്ന നിലയിൽ അത്തരം സംരക്ഷണം ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തില്ല. അതിനാൽ, ഈ ഉദ്യോഗസ്ഥരെ ദയയോടെ പിൻവലിക്കാൻ അഭ്യർത്ഥിക്കുന്നു.' മഹുവ കത്തിൽ പറയുന്നു. താമസ സ്ഥലത്തേക്കും പുറത്തേക്കുമുള്ള തന്റെ യാത്രാ വിവരങ്ങൾ ഉദ്യോഗസ്ഥർ കുറിച്ചുവെയ്ക്കുന്നതായും അവർ സംശയം പ്രകടിപ്പിച്ചു.