
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് രാജീവ് ഗാന്ധി നാഷണൽ എക്‌സലൻസ് അവാർഡ്. പാർലമെന്റേറിയൻ വിത്ത് ഇന്നവേറ്റ്‌സ് ഒഫ് ഇന്ത്യ (പി.ഐ.ഐ) സംഘടനയുമായി ചേർന്ന് നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. സംഘടനയുടെ തെക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളുടെ ഏകോപന ചുമതല കോൺഗ്രസിന്റെ അനിൽ ആന്റണിക്കായിരുന്നു. പാർലമെന്റ് അംഗങ്ങളും സാങ്കേതിക മേഖലയിലെ പ്രവർത്തകരും ഉൾപ്പെടുന്നതാണ് പി.ഐ.എ.