railway

ന്യൂഡൽഹി :പൂർണ സർവീസിന് സജ്ജമാവാൻ ഡിവിഷൻ ഓഫീസുകൾക്ക് റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശം. എപ്രിൽ ഒന്നു മുതൽ എല്ലാ ട്രെയിനുകളും രാജ്യത്ത് സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. എതാണ്ട് ഒരു വർഷമായി പ്രതിദിന ടൈംടെബിൾ പ്രകാരമുള്ള സർവീസ് റെയിൽവേ നിറുത്തിവച്ചിരിക്കുകയാണ്. ഇത് ഏപ്രിൽ ഒന്നു മുതൽ പതിവു രീതിയിലേക്ക് പുനഃസ്ഥാപിക്കാനാണ് തിരുമാനം.

സർവീസുകൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ സാമ്പത്തികമായും സാങ്കേതികമായും വലിയ നഷ്ടം നേരിടുമെന്നാണ് റെയിൽവേയുടെ നിഗമനം. അനുകൂലമായ അവസ്ഥയിലേക്ക് കൊവിഡ് സാഹചര്യം മാറിയെന്നും . ആഭ്യന്തരമന്ത്രാലയത്തിന് അന്തിമാനുമതിക്കായുള്ള അപേക്ഷയും റെയിൽവേ സമർപ്പിച്ചു. ഇപ്പോൾ റെയിൽവേ 65 ശതമാനം ട്രെയിനുകളാണ് സ്‌പെഷ്യൽ സർവീസ് നടത്തുന്നത്. കേരളം, മഹാരാഷ്ട്ര തുടങ്ങിയ രോഗ വ്യാപനമുള്ള സംസ്ഥാനങ്ങളിലും ഏപ്രിലിൽ പാസഞ്ചറടക്കം സർവീസുകൾ പുനരാരംഭിക്കും.