covaxin

ന്യൂഡൽഹി :50 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ മാർച്ചിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ അറിയിച്ചു. അതേ സമയം, രാജ്യത്ത് നിലവിലുള്ള 76.5% കൊവിഡ് കേസുകളും കേരളം, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 47.5 ശതമാനമുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ . 26.6 ശതമാനമുള്ള മഹാരാഷ്ട്ര രണ്ടാമതാണ്. രാജ്യത്തെ 188 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഹർഷ് വർദ്ധൻ പറഞ്ഞു.