
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയെ രാജ്യസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ചെയർമാൻ വെങ്കയ്യ നായിഡു നിയമിച്ചു. ഖാർഗെയുടെ പേരു നിർദ്ദേശിച്ച് സോണിയാ ഗാന്ധി കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. രാജ്യസഭയിലെ 17-ാമത്തെ പ്രതിപക്ഷ നേതാവാണ് ഖാർഗെ.
നിലവിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്റെ കാലാവധി 15നാണ് അവസാനിച്ചത്. കർണാടകയിൽ നിന്നുള്ള ദളിത് നേതാവായ ഖാർഗെ 2014 മുതൽ 19 വരെ ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവായിരുന്നു.