aiims-director

ന്യൂഡൽഹി:കേന്ദ്രസർക്കാർ നിശ്ചയിച്ച മുൻഗണനാ വിഭാഗങ്ങൾക്ക് വാക്‌സിൻ കുത്തിവച്ചശേഷമേ പൊതുവിപണിയിൽ കൊവിഡ് വാക്സിൻ ലഭ്യമാകൂവെന്ന് എയിംസ് ഡയറക്ടർ രൺ‌ദീപ് ഗുലേറിയ പറഞ്ഞു. വർഷാവസാനത്തോടെ വാക്സിൻ വിപണിയിൽ ലഭ്യമായേക്കും.
വാക്‌സിന്റെ രണ്ടാം ഡോസ് ഗുലേറിയ ഇന്നലെ സ്വീകരിച്ചു. ആദ്യ ഡോസ് ജനുവരി 16നാണ് കുത്തിവച്ചത്. ആദ്യ ഡോസിന് ശേഷം ഒരു പാർശ്വഫലവും അനുവഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സാഹചര്യം ഇപ്പോൾ മെച്ചപ്പെട്ടതാണെങ്കിലും പൂർണമായും മഹാമാരി വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.