
ന്യൂഡൽഹി: കേരളത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. നാളെ 4.30ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
320 കെ.വി പുഗലൂർ (തമിഴ്‌നാട്) - തൃശൂർ പവർ ഹൈവ പ്രോജക്ടാണ് ഇതിൽ പ്രധാനം. 5070 കോടി ചെലവിട്ട പദ്ധതിയുടെ ശേഷി 2000 മേഗാവാട്ടാണ്. കാസർകോട് 50 മെഗാവാട്ടിന്റെ സോളാർ പവർ പ്രോജക്ടും രാജ്യത്തിന് സമർപ്പിക്കും. തിരുവനന്തപുരത്ത് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനും സ്മാർട്ട് റോഡ് പ്രോജക്ടിനും തറക്കല്ലിടും. അമൃത് മിഷനിൽ നിർമ്മിച്ച അരുവിക്കരയിലെ വാട്ടർ ട്രീറ്റ്മന്റ് പ്ലാന്റും ഉദ്ഘാടനം ചെയ്യും.