modi

ന്യൂഡൽഹി: പ്രകൃതി വാതകം ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ എണ്ണ, പ്രകൃതിവാതകമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് 7.5 ലക്ഷം കോടി ചെലവിടും. രാജ്യത്തെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ഇറക്കുമതിയെ ആശ്രയിക്കുന്നത് മുൻ സർക്കാരുകൾ കുറച്ചിരുന്നെങ്കിൽ മദ്ധ്യവർഗത്തിന് ബാദ്ധ്യത കുറഞ്ഞേനെയെന്നും മോദി പറഞ്ഞു.

2019-20 സാമ്പത്തിക വർഷം ആവശ്യമായ ഇന്ധനത്തിൽ 85 ശതമാനവും പാചക വാതകം ആവശ്യത്തിൻറെ 53 ശതമാനവും ഇറക്കുമതി ചെയ്തു.

തമിഴ്നാട്ടിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോദി.