
ന്യൂഡൽഹി: പ്രവാസികൾക്കും മണ്ഡലത്തിന് പുറത്തു താമസിക്കുന്നവർക്കും പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു. മലയാളിയായ കെ.സത്യനാണ് ഹർജിക്കാരൻ.
വോട്ട് ചെയ്യാനുള്ള അവകാശവും മികച്ച ജോലിചെയ്യാനുള്ള അവകാശവും പൗരനുണ്ടെന്നും ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. ജോലി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് വലിയൊരു വിഭാഗം ജനങ്ങൾക്കും മണ്ഡലത്തിന് പുറത്ത് താമസിക്കേണ്ടിവരുന്നുണ്ട്.