modi-rahul

ന്യൂഡൽഹി : ട്വിറ്റർ വോട്ടിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നടനും മുൻ വി.ജെയുമായ രൺവീർ ഷോറി നടത്തിയ സർവേയിലാണ് രാഹുൽ മുന്നിലെത്തിയത്.

345,207 പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 58.8 ശതമാനംപേരും രാഹുലിനെ പിന്തുണച്ചു. 41.2 ശതമാനം പേർ മാത്രമാണ് മോദിക്ക് അനുകൂലമായി വിധിയെഴുതിയത്. ട്വിറ്ററിൽ ബി.ജെ.പി അനുകൂല നിലപാടുകൾ പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആളാണ് ഷോറി എന്നതാണ് രസകരമായ കാര്യം.