
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ എന്നിവരുടെ എണ്ണം ഒരു കോടി കടന്നു. 34 ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യ ഈ ചരിത്ര നേട്ടം കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒരു കോടി വാക്‌സിനുകൾ എന്ന നേട്ടം അതിവേഗം കൈവരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമതായെന്നും 2,11,462 സെഷനുകളിലായി 1,01,88,007 പേർ ഇതിനകം വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് നിലവിൽ 1.39 ലക്ഷം പേരാണ്ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.27 ശതമാനം മാത്രമാണ് ഇത്. രോഗമുക്ത നിരക്ക് 97.30 ശതമാനം.